Tuesday, September 20, 2011

ഹലോ ആപ് സിബ്‌ നഹി പോടാ ഹെ

ഇത് ഭര്‍ത്താവിനു പറ്റിയതല്ല !!!

രാവിലെ ഭര്‍ത്താവിന്റെ കുട്ടുകാരന്‍ ഓഫീസ് ക്യാബിന് വെയിറ്റ് ചെയുന്നു. ഒരു പയ്യന്‍ സൈകിളില്‍ വന്നു പറഞ്ഞു, "ഹലോ ആപ് സിബ്‌ നഹി പോടാ ഹെ", പാവം കുട്ടുകാരന്‍, ഞെട്ടി, വേഗം പാന്റിന്റെ സിബ്‌ ഇടാന്‍ പോയി. പയ്യന്‍ പറഞ്ഞു നഹി ഭയാ ആപ് കാ ബാഗ്‌ കാ സിബ്‌ നഹി പോടാ ഹെ :)

Labels: , ,

Sunday, June 26, 2011

മുംബൈ ജീവിതം - 4 ജി ബി വാട്ടര്‍ പ്രൂഫ്‌ പെന്‍

ഭാര്യയും ഭര്‍ത്താവും ഇന്നലെ ആര്‍ സിറ്റി മാളില്‍ പോയി. അവിടെ ബിഗ്‌ ബസാറില്‍ ഒരു പെന്‍ ഡ്രൈവ്-ന്റെ പരസ്യം കണ്ടിട്ട് 

ഭര്‍ത്താവ് : ഓരോരോ പുതുമകളെ.
ഭാര്യ : ഉം എന്താ ഇപ്പൊ അങ്ങിനെ തോന്നാന്‍?
ഭര്‍ത്താവ് : ആ പരസ്യം കണ്ടോ? വാട്ടര്‍ പ്രൂഫ്‌ പേന; അതിനു 4 ജി ബി മെമ്മറി ഉണ്ടെന്നു, അതിനു 400 രൂപയാണെന്ന്? എന്താണോ വാട്ടര്‍ പ്രൂഫ്‌ പേന? എന്തിനണോ അതിനു മെമ്മറി?
ഭാര്യ : അത് മുഴുവന്‍ വായിക്കു, അത് പേനയല്ല പെന്‍ ഡ്രൈവ് ആണ്.

Labels: ,

Saturday, June 25, 2011

മുംബൈ ജീവിതം - ലാപ്ടോപ് വാങ്ങി.

ഭാര്യയുടെയും ഓഫീസിലെ ബോസ്സുമാരുടെയും* നിരന്തര അഭ്യര്‍ത്ഥന മാനിച്ച് ഇന്നലെ ലാപ്ടോപ് വാങ്ങി.

കോണ്ഫിഗറേഷന്‍ താഴെ കൊടുക്കുന്നു.

ഇന്റെല്‍ ഐ ഫൈവ് - അറുപത്തിന്നാല് -ബിറ്റ് പ്രോസ്സസര്‍, മുന്ന് ജി ബി റാം, മുന്നുറ് ജി ബി ഹാര്‍ഡ് ഡിസ്ക്. വിന്‍ഡോസ് സെവെന്‍ ഹോം പ്രീമിയം ഓ എസ്.

ഇന്നലെ തന്നെ അണ്‍ ലിമിറ്റഡ് ഇന്റര്‍നെറ്റ്‌ ഉം എടുത്തു. :)

ഇനി ഓഫീസില്‍ അല്ലാത്ത സമയത്ത് ഫേസ് ബുക്ക്‌-ഇലും ട്വിട്ടെരിലും ജി മെയിലിലും ഞാന്‍ ഉണ്ടാവും.

* ഇനി ഓഫീസില്‍ ഇരുന്നു ഫേസ്ബുക്കും ട്വിട്ടരും ജി മെയിലും എടുത്താല്‍ നീ വിവരം അറിയും എന്നായിരുന്നു അഭ്യര്‍ത്ഥന.

Labels: ,

Thursday, June 16, 2011

മുംബൈ ജീവിതം - മാസിക വാങ്ങാന്‍ പോയത്

ഭാര്യയും ഭര്‍ത്താവും വൈകുന്നേരം പുറത്തേക്ക് പോയി ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചു. മലയാളം മാസികകള്‍ വാങ്ങാം എന്ന് കരുതി. ഒരു കടയില്‍ പോയി.
ഭര്‍ത്താവ് : കുച്ച് മലയാളം മാഗസിന്‍ ഹേ?
കടയുടമ :  നാം ക്യാ ഹേ?
ഭര്‍ത്താവ് :  അനുരാജ്
കടയുടമ : അനുരാജ്? ഐസേ കുച്ച് മാഗസിന്‍ യാഹൈപേ നഹി മില്ത.
ഭാര്യ : അയാള്‍ മഗസിനെറെ പേരാണ് ചോദിച്ചത്. 




Labels: ,